സ്വന്തമായി കാറില്ല, 510 കോടി രൂപയുടെ സമ്പാദ്യം, ഭാര്യയ്ക്ക് ആറു കിലോ സ്വര്‍ണം; ജഗന്റെ സ്വത്തു വിവരങ്ങള്‍

കുടുംബ സീറ്റെന്ന്  പറയാവുന്ന പുലിവെംഡുലയില്‍ നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍ ജനവിധി തേടുന്നത്. നിലവില്‍ ആന്ധ്രയുടെ പ്രതിപക്ഷ നേതാവായ ജഗനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
സ്വന്തമായി കാറില്ല, 510 കോടി രൂപയുടെ സമ്പാദ്യം, ഭാര്യയ്ക്ക് ആറു കിലോ സ്വര്‍ണം; ജഗന്റെ സ്വത്തു വിവരങ്ങള്‍

കഡപ്പ: 510  കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി ഒരു കാറോ, ബുള്ളറ്റ് പ്രൂഫ് വാഹനമോ ഇല്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജഗന്റെ വെളിപ്പെടുത്തല്‍. 31 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 31 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 

ജഗന് മാത്രം 375 കോടി സ്വത്തുക്കളുണ്ട്. പെണ്‍മക്കളുടെ പേരില്‍ ആറരക്കോടിയും നാലരക്കോടിയും രൂപ നിക്ഷേപമായും ഭൂമിയായും സ്വര്‍ണമായും ഉണ്ട്. ബാക്കിയുള്ള 339.8 കോടി രൂപ വിലമതിക്കുന്നത് ഭാര്യയുടെ സ്വത്താണ്. 5.8 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും ഭാര്യയായ വൈഎസ് ഭാരതിക്കുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  1.19 കോടി രൂപയുടെ ബാധ്യത വൈഎസ്ആര്‍കോണ്‍ഗ്രസ് നേതാവിനുള്ളപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും ഒരു രൂപയുടെ ബാധ്യതയില്ല. 

കുടുംബ സീറ്റെന്ന്  പറയാവുന്ന പുലിവെംഡുലയില്‍ നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍ ജനവിധി തേടുന്നത്. നിലവില്‍ ആന്ധ്രയുടെ പ്രതിപക്ഷ നേതാവായ ജഗനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജഗന്റെ അച്ഛന്റെ അനിയനായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങിവന്ന വിവേകാനന്ദ റെഡ്ഡിയെ പിന്നീട് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com