ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി നേതാവിന് വെടിയേറ്റു. അന്‍പത്തിയെട്ടുകാരനായ രാംലാല്‍ ഗര്ജറിനാണ് വെടിയേറ്റത്. ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. മൂന്നംഗസംഘമാണ് രാംലാലിന് നേരെ വെടിയുതിര്‍ത്തത്.
ജല്‍വാര്‍ ജില്ലയിലെ ഭാമിനിമന്ദിയില് വെച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലണമെന്ന് കരുതിയാണ് അക്രമികള്‍ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ