വാസ്തു ദോഷം; ലോട്ടറിയടിച്ച് കിട്ടിയ 6 കോടി രൂപയുടെ ആഡംബര ഫ്‌ളാറ്റ് യുവാവ് ഉപേക്ഷിച്ചു

വാസ്തു നോക്കാനെത്തിയ വിദഗ്ധന്‍ ആഡംബര ഫ്‌ളാറ്റെടുക്കേണ്ട എന്ന് വിലക്കിയതോടെയാണ് ശാഖാ പ്രവര്‍ത്തകന്‍ കൂടിയ വിനോദ് ഈ തീരുമാനം എടുത്തത്. രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ഉന്നമനത്തിനും ആറ് കോടിയുടെ ഫ്‌ളാറ്റ് ദോ
വാസ്തു ദോഷം; ലോട്ടറിയടിച്ച് കിട്ടിയ 6 കോടി രൂപയുടെ ആഡംബര ഫ്‌ളാറ്റ് യുവാവ് ഉപേക്ഷിച്ചു

 മുംബൈ: നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി കിട്ടിയ ആഡംബര ഫ്‌ളാറ്റ് വാസ്തു ദോഷത്തെ തുടര്‍ന്ന് യുവാവ് ഉപേക്ഷിച്ചു. മുംബൈ സ്വദേശിയായ വിനോദ് ഷിര്‍ക്കെയാണ് സമ്മാനമായി ലഭിച്ച ഫ്‌ളാറ്റ്‌ ഉപേക്ഷിക്കുന്നത്. മഹാരാഷ്ട്രാ ഹൗസിങ് ആന്റ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി വിനോദിന് ലഭിച്ചത്  4.99 കോടിയും 5.80 കോടി രൂപയും വീതം വിലമതിക്കുന്ന രണ്ട് ആഡംബര ഫ്‌ളാറ്റുകളാണ്. ഇതില്‍ ഒന്ന് ഇയാള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയിരുന്നു.

വാസ്തു നോക്കാനെത്തിയ വിദഗ്ധന്‍ ആഡംബര ഫ്‌ളാറ്റെടുക്കേണ്ട എന്ന് വിലക്കിയതോടെയാണ് ശിവ സേനയുടെ ശാഖാ പ്രവര്‍ത്തകന്‍ കൂടിയ വിനോദ് ഈ തീരുമാനം എടുത്തത്. രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ഉന്നമനത്തിനും ആറ് കോടിയുടെ ഫ്‌ളാറ്റ് ദോഷംചെയ്യുമെന്നാണ് വാസ്തു വിദഗ്ധന്‍ പറഞ്ഞതെന്ന് ഇയാള്‍ എഎന്‍ഐയോട് വെളിപ്പെടുത്തി. മാത്രമല്ല, ഇപ്പോള്‍ എടുക്കുന്ന ഫ്‌ളാറ്റിന്റെ ഘടനയിലും വിദഗ്ധന്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ബിഎംസി അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഇതോടെ ലിസ്റ്റിലുള്ള അടുത്തയാള്‍ക്ക് ഈ ഫ്‌ളാറ്റ് കൈമാറാനാണ് കോര്‍പറേഷന്റെ നീക്കം.

ഡിസംബറിലായിരുന്നു മഹാരാഷ്ട്രാ ഹൗസിങ് ആന്റ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി നറുക്കെടുപ്പ് നടത്തിയത്. എംഎച്ച്എഡിഎയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിലയുള്ള സമ്മാനം വിതരണം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com