സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മുതിര്‍ന്ന ബിജെപി നേതാവ്; കൃഷിയിലേക്ക് മടങ്ങാനൊരുങ്ങി കരിയ മുണ്ട 

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയം മതിയാക്കി കൃഷിയിലേക്ക് തന്നെ തിരിയുകയാണെന്ന് ബിജെപി നേതാവ് കരിയ മുണ്ട
സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മുതിര്‍ന്ന ബിജെപി നേതാവ്; കൃഷിയിലേക്ക് മടങ്ങാനൊരുങ്ങി കരിയ മുണ്ട 

റാഞ്ചി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയം മതിയാക്കി കൃഷിയിലേക്ക് തന്നെ തിരിയുകയാണെന്ന് ബിജെപി നേതാവ് കരിയ മുണ്ട. എട്ടു തവണ ലോക്‌സഭാംഗവും മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കരിയ മുണ്ട ജാര്‍ഖണ്ഡില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ സ്ഥാനാര്‍ഥി പട്ടികയില്‍ കരിയ മുണ്ടയ്ക്ക് പകരം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ടയെയാണ് പാർട്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. 

താൻ ലോക്‌സഭ വിട്ട് കൃഷിയിലേക്ക് മടങ്ങുകയാണെന്നായിരുന്നു മുണ്ടയുടെ വാക്കുകൾ. ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും സ്ഥാപിത താല്‍പര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും മുണ്ട പ്രതികരിച്ചു. 

1977 ആദ്യമായി ലോക്‌സഭയിലെത്തിയ കരിയ മുണ്ട 2009ല്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. 2000ല്‍ ജാര്‍ഖണ്ഡ് രൂപവത്കരിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ഉയര്‍ന്ന് കേട്ട പേരാണ് കരിയ മുണ്ടയുടേത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com