സോണിയ ഇറ്റലിയിലെ ഡാന്‍സുകാരി; സപ്നയെ രാഹുലിന് വിവാഹം ചെയ്യാം: അധിക്ഷേപിച്ച് ബിജെപി എംഎല്‍എ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th March 2019 03:25 PM  |  

Last Updated: 24th March 2019 05:09 PM  |   A+A-   |  

 

ലഖ്‌നൗ: കോണ്‍ഗ്രസില്‍ ചേര്‍ന്ന നര്‍ത്തകിയും അഭിനേത്രിയുമായ സപ്‌ന ചൗധരിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അപമാനിച്ച് ബിജെപി ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിങ്. സോണിയ ഗാന്ധി ഇറ്റലിയിലെ ഡാന്‍സുകാരി ആയിരുന്നു. സപ്നയെ പാര്‍ട്ടിയില്‍ ചേര്‍ത്തതോടെ രാഹുല്‍ ഗാന്ധി തന്റെ അച്ഛന്റെ പാത പിന്തുടരുകയാണ്. സപ്നയെ സ്വന്തമാക്കി രാഹുല്‍ തന്റെ കുടുംബത്തിന്റെ പാരമ്പര്യം പിന്തുടരേണ്ടതാണ്- സുരേന്ദ്ര സിങ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സ്ത്രീവിരുദ്ധ പരാരമര്‍ശവുമായി രംഗത്തെത്തിയ ബിജെപി എംഎല്‍എയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 

 

മോദിയെപ്പോലുള്ളൊരു നേതാവുള്ളപ്പോള്‍ രാജ്യം ഒരു ഡാന്‍സുകാരിയായ നേതാവിനെ അംഗീകരിക്കില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഒരേ മേഖലയില്‍ നിന്നുമുള്ളവര്‍ ഭര്‍തൃമാതാവും മരുമകളും ആകുന്നത് നല്ലതാണെന്നും എംഎല്‍എ പരിഹസിച്ചു. രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെട്ട രാഹുല്‍ ഇപ്പോള്‍ ഡാന്‍സുകാരികളെ രംഗത്തിറക്കുകയാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു. നേരത്തെ ബിഎസ്പി മേധാവി മായാവതിക്ക് എതിരെയും സുരേന്ദ്രസ സിങ് അധിക്ഷേപം നടത്തിയിരുന്നു. മായാവതി എല്ലാദിവസവും ഫേഷല്‍ ചെയ്യുകയും മുടി കറുപ്പപ്പിക്കുകയും ചെയ്യും അതുകൊണ്ട് മോദിയെ വിമര്‍ശിക്കാന്‍ മായാവതിക്ക് ഒരു അര്‍ഹതയും ഇല്ലായെന്നായിന്നു സുരേന്ദ്ര സിങിന്റെ പരിഹാസം.