ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ബിജെപിയില്‍; ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് തിരിച്ചടി 

മഹാസഖ്യത്തിലെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ സംസ്ഥാന പ്രസിഡന്റ് അന്നപൂര്‍ണ ദേവി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ബിജെപിയില്‍; ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് തിരിച്ചടി 

റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ബിജപിക്കെതിരെ പോരാടാന്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് മേല്‍ക്കെ നേടാന്‍ ശ്രമിച്ച മഹാസഖ്യത്തിന് തിരിച്ചടി. മഹാസഖ്യത്തിലെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ സംസ്ഥാന പ്രസിഡന്റ് അന്നപൂര്‍ണ ദേവി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. അതേസമയം ബിജെപി നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ രഘുബര്‍ദാസുമായി കൂടിക്കാഴ്ച നടത്തിയ അന്നപൂര്‍ണ ദേവിയെ ആര്‍ജെഡി പുറത്താക്കി.

കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യം സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. ഇതനുസരിച്ച് ആര്‍ജെഡി ഒരു സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും മത്സരിക്കും. ജാര്‍ഖണ്ഡില്‍ 14 ലോക്‌സഭ സീറ്റുകളാണുളളത്. സീറ്റുവിഭജന ചര്‍ച്ചയിലുളള അതൃപ്തിയാണ് ബിജെപിയില്‍ ചേരാന്‍ അന്നപൂര്‍ണ ദേവിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ ചേര്‍ന്ന അന്നപൂര്‍ണ ദേവിയെ ജാര്‍ഖണ്ഡിലെ ചത്രയില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യാദവ നേതാവായ അന്നപൂര്‍ണ ദേവിയുടെ കടന്നുവരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com