ഇരുപത്തിയാറുകാരിയെ ഭാര്യയും രണ്ട് കുട്ടികളുമുള്ള കാമുകനൊപ്പം വിട്ട് കോടതി

മാതാപിതാക്കളുടെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് കാമുകനൊപ്പം പോകാനുള്ള തീരുമാനം യുവതി കോടതിയെ അറിയിച്ചത്
ഇരുപത്തിയാറുകാരിയെ ഭാര്യയും രണ്ട് കുട്ടികളുമുള്ള കാമുകനൊപ്പം വിട്ട് കോടതി

ജോധ്പൂര്‍: ഇരുപത്തിയാറുകാരിയായ യുവതിയെ വിവാഹിതനായ കാമുകനൊപ്പം വിട്ട് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വയം തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാമുകനൊപ്പം പോകാന്‍ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. 

യുവതി വീട്ടുതടങ്കലിലാണെന്ന കാമുകന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. മൊയ്‌നുദ്ദിന്‍ അബ്ബാസി എന്നയാളാണ് പരാതി നല്‍കിയത്. രൂപല്‍ സോനി എന്നാണ് കാമുകിയുടെ പേര്. ഇരുവരും കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വിവാഹിതരായെന്നും ഇപ്പോള്‍ വീട്ടുകാര്‍ കാമുകിയെ തടവിലാക്കിയിരിക്കുകയാണെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. 

യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മൊയ്‌നുദ്ദിന്റെ പൂര്‍വ്വവിവാഹമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ക്ക് മറ്റൊരു ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് കോടതിയെ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി യുവതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ സംരക്ഷണ കേന്ദ്രമായ നാരി നികേതനിലേക്ക് അയച്ചു. 

യുവതിക്ക് ഭാവിയെക്കുറിച്ച് തീരുമാനമെടിക്കാന്‍ സമയമനുവദിച്ചാണ് നാരി നികേതനില്‍ അയച്ചതെന്ന് കോടതി പറഞ്ഞു. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കാമുകനുമായുള്ള ബന്ധം തുടരാനാണ് താത്പര്യമെന്ന് യുവതി കോടതിയില്‍ ബോധിപ്പിച്ചു. മാതാപിതാക്കളുടെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് കാമുകനൊപ്പം പോകാനുള്ള തീരുമാനം യുവതി കോടതിയെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com