ഒറ്റ പര്യടനത്തില്‍ രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍; രാജസ്ഥാനില്‍ ബിജെപിക്ക് ഷോക്ക് കൊടുത്ത് രാഹുല്‍ 

മുന്‍ ബിജെപി നേതാവ് ഘ്യാന്‍ശ്യാം തീവാരി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഒറ്റ പര്യടനത്തില്‍ രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍; രാജസ്ഥാനില്‍ ബിജെപിക്ക് ഷോക്ക് കൊടുത്ത് രാഹുല്‍ 

ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവ് ഘ്യാന്‍ശ്യാം തീവാരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം. ഇതിന് പുറമേ മറ്റൊരു മുന്‍ ബിജെപി പ്രവര്‍ത്തകനായ സുരേന്ദ്ര ഗോയലും ഘ്യാന്‍ശ്യാം തീവാരിക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

രാജസ്ഥാനില്‍ ബിജെപി ഭരിക്കുന്ന വേളയില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ കടുത്ത വിമര്‍ശകനായാണ് തീവാരി അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് 2018ല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച തീവാരി പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. 2018ല്‍ തീവാരി രൂപം നല്‍കിയ ഭാരതീയ വാഹിനി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്നിരുന്നു. സംഗനീര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ തീവാരിക്ക് കെട്ടിവച്ച കാശുനഷ്ടമായി.  

വസുന്ധരരാജ സിന്ധ്യയെ പരസ്യമായി എതിര്‍ത്തിരുന്ന തീവാരി നിരവധി പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com