കൊലപാതക കേസ് പ്രതിയുടെയും ഇരയുടെയും മക്കള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നേര്‍ക്കുനേര്‍ 

ഇതാദ്യമായല്ല ഓംരാജയും രണജഗ്ജിത്തും നേര്‍ക്കുന്നേര്‍ മത്സരിക്കുന്നത്. 2009ല്‍ നടന്ന അസംബ്ലി ഇലക്ഷനില്‍ ഇരുവരും മത്സരിച്ചപ്പോള്‍ ജയം ഓംരാജയ്‌ക്കൊപ്പമായിരുന്നു
കൊലപാതക കേസ് പ്രതിയുടെയും ഇരയുടെയും മക്കള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നേര്‍ക്കുനേര്‍ 

പൂനെ: ഒസ്മനാബാദിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവരുമ്പോള്‍ വ്യത്യസ്തമായ ഒരു പോരാട്ടത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. സിറ്റിങ് എംപി രവീന്ദ്ര ഗെയ്ക്കവാദിനെ സ്ഥാനാര്‍ത്ഥിയാക്കാതെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍രാജേ നിംബാല്‍ക്കറിന്റെ മകന്‍ ഓംരാജാ നിംബാല്‍ക്കറിന്റെ പേരാണ് ശിവസേന നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍സിപിയുടെ രണജഗ്ജിത് സിങ് പാട്ടീലിനെയാണ് ഓംരാജാ നേരിടുന്നത്. രാജേ നിമ്പല്‍ക്കാറിന്റെ കൊലപാതകക്കേസിലെ പ്രതി പദ്മനിന്‍ഹത്തിന്റെ മകനാണ് രണജഗ്ജിത്. 

ഇതാദ്യമായല്ല ഓംരാജയും രണജഗ്ജിത്തും നേര്‍ക്കുന്നേര്‍ മത്സരിക്കുന്നത്. 2009ല്‍ നടന്ന അസംബ്ലി ഇലക്ഷനില്‍ ഇരുവരും മത്സരിച്ചപ്പോള്‍ ജയം ഓംരാജയ്‌ക്കൊപ്പമായിരുന്നു. 

എയര്‍ ഇന്ത്യ വിമാന ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവം വിവാദമായതാണ് രവീന്ദ്ര ഗെയ്ക്കവാദിനെ മത്സരിപ്പിക്കേണ്ടെന്ന് ശിവസേന തീരുമാനിച്ചതിന് പിന്നിലെ കാരണം. ഇതിനുപുറമേ ഗെയ്ക്കവാദയുടെ പ്രവര്‍ത്തനരീതികള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്‍സിപി സ്ഥാനാര്‍ത്ഥിയെ 2.3ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗെയ്ക്കവാദ വിജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com