നല്ല സ്ഥാനാര്‍ത്ഥിയില്ല; ശിവസേനയെ സഹായിക്കാന്‍ സ്വന്തം എംപിയെ വിട്ടുനല്‍കി ബിജെപി

മഹാരാഷ്ട്രയില്‍ ബിജെപി എംപി ശിവസേനയില്‍ ചേര്‍ന്നു. പല്‍ഘറില്‍ നിന്നുള്ള എംപി  രാജേന്ദ്ര ഗവിതാണ് ശിവസേനയില്‍ ചേര്‍ന്നത്
നല്ല സ്ഥാനാര്‍ത്ഥിയില്ല; ശിവസേനയെ സഹായിക്കാന്‍ സ്വന്തം എംപിയെ വിട്ടുനല്‍കി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി എംപി ശിവസേനയില്‍ ചേര്‍ന്നു. പല്‍ഘറില്‍ നിന്നുള്ള എംപി  രാജേന്ദ്ര ഗവിതാണ് ശിവസേനയില്‍ ചേര്‍ന്നത്. പല്‍ഘറില്‍ നിന്നുള്ള ശിവസേന സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. 

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് നല്ല സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടൊണ് സഖ്യകക്ഷിയെ സഹായിക്കാന്‍ ബിജെപി എംപിയെ ശിവസേയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്‌നാവിസിന്റെ നിര്‍ദേശപ്രകാരമാണ് ഗവിത് ബിജെപി വിട്ട് ശിവസേയില്‍ ചേര്‍ന്നത്. 

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ഗവിത്, പാല്‍ഘറില്‍ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയുരന്നു. സിറ്റിങ് എംപി ആയിരുന്ന ചിന്ദമന്‍ വാംഗ മരിച്ചതിനെ തുടര്‍ന്നാണ് 2018ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീനിവാസ ചിന്ദമന്‍ വാംഗയെ തന്നെ വീണ്ടും മത്സരിപ്പിക്കാമെന്ന സേന തീരുമാനിച്ചെങ്കിലും നല്ല സ്ഥാനാര്‍ത്ഥിയല്ല എന്ന കണക്കുകൂട്ടലില്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

ബഹുജന്‍ വികാസ് അഘാടിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ സിപിഎമ്മിനും ശക്തമായ വേരോട്ടമുണ്ട്. 2009മുതല്‍ സ്ഥിരമായി നാലാംസ്ഥാനത്തെത്തുന്ന സിപിഎമ്മിനെക്കാള്‍ വോട്ട് കുറവായിരുന്നു 2018ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com