ബിജെപി കേവലഭൂരിപക്ഷം നേടില്ല; ഭരണം നിലനിര്‍ത്താന്‍ സഖ്യം വിപുലീകരിക്കേണ്ടി വരുമെന്ന് സര്‍വ്വേ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വ്വേ ഫലം
ബിജെപി കേവലഭൂരിപക്ഷം നേടില്ല; ഭരണം നിലനിര്‍ത്താന്‍ സഖ്യം വിപുലീകരിക്കേണ്ടി വരുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വ്വേ ഫലം. എന്‍ഡിഎ സഖ്യത്തിന് 261 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് സി വോട്ടര്‍ ഐഎഎന്‍എസ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്നതിന്നതിലൂടെ ഇത് 298 ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎ സഖ്യത്തിന് 42ശതമാനം വോട്ട് നേടാന്‍ സാധിക്കും. യുപിഎയ്ക്ക് 30.4ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 543ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നായി 70,000 വോട്ടര്‍മാരുടെ അഭിപ്രായം ആരാഞ്ഞാണ് സര്‍വ്വേ തയ്യാറാക്കിയിരിക്കുന്നത്. 

എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം  കോണ്‍ഗ്രസ് ഇല്ലാത്ത ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് 35.4ശതമാനം വോട്ട് ലഭിക്കും. ബിഹാറില്‍ 52.6ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനില്‍ 50.7ശതമാനവും ഗുജറാത്തില്‍ 58.2ശതനമാനവും പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയില്‍ 48.1ശതമാനം വോട്ട് ലഭിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പത്ത് സീറ്റ് നേടും. മിസോ നാഷണല്‍ ഫ്രണ്ട് ഒരു സീറ്റും ബിജു ജനതാദള്‍ പത്ത് സീറ്റും തെലങ്കാന രാഷ്ട്ര സമിതി പതിനാറ് സീറ്റും നേടും. ഇവയെല്ലാം ചേര്‍ന്ന് 37 സീറ്റുകളുണ്ട്. ഇവരെയെല്ലാം സഖ്യത്തില്‍ ചേര്‍ത്താല്‍ എന്‍ഡിഎയ്ക്ക് 298 സീറ്റ് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. 

ജനതാദള്‍ യുണൈറ്റഡിന്റെ സഹായത്തോടെ എന്‍ഡിഎ ബിഹാറില്‍ 36 സീറ്റ് നേടും. ജെഡിയുവും ലോക് ജനശക്തി പാര്‍ട്ടിയും ചേര്‍ന്ന് 20 സീറ്റും ബിജെപി 16 സീറ്റും നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 

മറ്റ് സംസ്ഥാനങ്ങളില്‍ നിലവില്‍ ബിജെപിയുമായി സഖ്യമുള്ള കക്ഷികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സീറ്റ് കണക്കുകള്‍ ഇങ്ങനെ: 
മഹാരാഷ്ട്ര-ശിവസേന 14 സീറ്റ്, അസ്സം-ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട്(1), പഞ്ചാബ്-ശിരോമണി അകാലിദള്‍(1), തമിഴ്‌നാട്-എഐഎഡിഎംകെ(7),യുപി-അപ്‌നാദള്‍(1). 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com