വ്യാഴാഴ്ച തുടക്കം; രാജ്യമെങ്ങും ഓടിയെത്താന്‍ മോദി, 120 പ്രചാരണ റാലികള്‍

മീററ്റില്‍ നിന്ന് വ്യാഴാഴ്ചയാണ് മോദിയുടെ റാലികള്‍ക്ക് തുടക്കമാവുക.  റാലിക്ക് ശേഷം അന്നേ ദിവസം തന്നെ പ്രധാനമന്ത്രി ജമ്മുവിലെത്തും. യുപിയില്‍ മാത്രം 20 റാലികളിലും ബിഹാറിലും ബംഗാളിലും പത്ത് വീതം റാലികളില
വ്യാഴാഴ്ച തുടക്കം; രാജ്യമെങ്ങും ഓടിയെത്താന്‍ മോദി, 120 പ്രചാരണ റാലികള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മോദി പ്രഭാവത്തില്‍ വീണ്ടും ഭരണം പിടിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഉത്തര്‍ പ്രദേശില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഓടിയെത്തുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ റാലികള്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.  എങ്കിലും യുപി, ബിഹാര്‍, ഒഡിഷ, ബംഗാള്‍ തുടങ്ങി ലോക്‌സഭാ സീറ്റുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 120 ലേറെ റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

മീററ്റില്‍ നിന്ന് വ്യാഴാഴ്ചയാണ് മോദിയുടെ റാലികള്‍ക്ക് തുടക്കമാവുക.  റാലിക്ക് ശേഷം അന്നേ ദിവസം തന്നെ പ്രധാനമന്ത്രി ജമ്മുവിലെത്തും. യുപിയില്‍ മാത്രം 20 റാലികളിലും ബിഹാറിലും ബംഗാളിലും പത്ത് വീതം റാലികളിലും മോദിയെത്തും. ഒഡിഷയില്‍ 29 നും ഏപ്രില്‍ ഒന്നിനും രണ്ട് റാലികളാണ്തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 30 നും ഏപ്രില്‍ മൂന്നിനുമായി അസമിലും ബംഗാളിലും മോദിയെത്തും. മാര്‍ച്ച് 31 ന് ഇറ്റാനഗറിലെ പൊതുയോഗത്തിന് ശേഷം ഞാനും ചൗക്കിദാര്‍ എന്ന ക്യാമ്പെയിന്റെ ഭാഗമായി ജനങ്ങളോടും മോദി സംവദിക്കും.

യുപിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ബിഹാറില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടിയാല്‍ വീണ്ടും ഭരണത്തിലെത്താമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. യുപിയിലെ എസ്പി - ബിഎസ്പി സഖ്യത്തെ മോദി പ്രഭാവത്തിലൂടെ മറികടക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപി, പശ്ചിമ ബംഗാള്‍,  ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആകെ 162 സീറ്റുകളില്‍ 106 ഉം ബിജെപി നേടിയിരുന്നു. ഇക്കുറി ഒഡിഷയിലും മമതയുടെ ബംഗാളിലും നില മെച്ചപ്പെടുത്താമെന്നും പാര്‍ട്ടി കരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com