ഇന്ദിരയുടെ മൂക്കുണ്ടായിട്ടെന്ത് കാര്യം?ഭരണം കിട്ടില്ല ;  പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി 

 മുത്തശ്ശിയുടെ മൂക്ക് കൊണ്ട് അധികാരത്തിലെത്താനാണെങ്കില്‍ ചൈനയിലെ എല്ലാ വീട്ടിലില്‍ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു
ഇന്ദിരയുടെ മൂക്കുണ്ടായിട്ടെന്ത് കാര്യം?ഭരണം കിട്ടില്ല ;  പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി 

അഹമ്മദാബാദ്: ഇന്ദിരാഗാന്ധിയുമായി കൊച്ചുമകള്‍ പ്രിയങ്കയ്ക്കുള്ള സാമ്യം കൊണ്ട് കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യയുടെ പരിഹാസം. ഇന്ദിരയുടെ മൂക്കാണ് പ്രിയങ്കയ്‌ക്കെന്നാണ് പറച്ചില്‍, അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 

 മുത്തശ്ശിയുടെ മൂക്ക് കൊണ്ട് അധികാരത്തിലെത്താനാണെങ്കില്‍ ചൈനയിലെ എല്ലാ വീട്ടിലില്‍ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു. ഗുജറാത്തിലെ ആനന്ദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്രമന്ത്രി വ്യക്തിപരമായ അധിക്ഷേപം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഇന്ദിരയെ പോലെയാണ് കൊച്ചുമകള്‍ പ്രിയങ്കയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. 

കോണ്‍ഗ്രസ് ഭാരവാഹിത്വത്തിലേക്ക് കഴിഞ്ഞയിടെയാണ് പ്രിയങ്ക എത്തിയത്. മോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക ഗംഗായാത്രയ്ക്കിടെയും റാലികളിലും നടത്തുന്നത്. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കയുടെ വേഷവും രൂപസാദൃശ്യവും നേരത്തെ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com