ഗോവയിൽ വീണ്ടും പാതിരാനാടകം; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ 

അധികാരം നിലനിർത്താൻ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ നീക്കം വീണ്ടും
ഗോവയിൽ വീണ്ടും പാതിരാനാടകം; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ 

പ​നാ​ജി: ഗോ​വ​യി​ൽ രാഷ്ട്രീയ രം​ഗത്തെ പാതിരാനീക്കങ്ങൾക്ക് അറുതിയായില്ല. അധികാരം നിലനിർത്താൻ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ നീക്കം വീണ്ടും. സ​ഖ്യ​ക​ക്ഷി​യാ​യ മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ര്‍​ട്ടി (എം​ജി​പി) യു​ടെ ര​ണ്ട് എം​എ​ല്‍​എ​മാ​രെ പാ​തി​രാ​നീ​ക്ക​ത്തി​ലൂ​ടെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചു. ഇതോടെ കോൺ​​ഗ്രസിനൊപ്പം ബിജെപിയും ഏറ്റവും വലിയ ഒറ്റകക്ഷിയായി. എം​ജി​പി​യു​ടെ മൂ​ന്ന് എം​എ​ല്‍​എ​മാ​രി​ൽ ര​ണ്ടു പേ​ർ ബി​ജെ​പി​യി​ൽ ല​യി​ച്ച​തോ​ടെ​യാ​ണ് ബി​ജെ​പി അം​ഗ സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. 

എം​എ​ല്‍​എ​മാ​രാ​യ മ​നോ​ഹ​ര്‍ അ​ജ്‌​ഗോ​ന്‍​ക​ര്‍, ദീ​പ​ക് പ​വ​സ്‌​ക​ര്‍ എ​ന്നി​വ​രാ​ണ് ബി​ജെ​പി​യി​ൽ ല​യി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച 1.45 ഓ​ടെ ഗോ​വ നി​യ​സ​ഭാ സ്പീ​ക്ക​റെ സ​ന്ദ​ര്‍​ശി​ച്ച് ത​ങ്ങ​ളു​ടെ പാ​ര്‍​ട്ടി ബി​ജെ​പി​യി​ല്‍ ല​യി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് ഇ​വ​ർ ക​ത്ത് ന​ല്‍​കി. ഇ​തോ​ടെ 40 അം​ഗ അ​സം​ബ്ലി​യി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും 14 അം​ഗ​ങ്ങ​ൾ വീ​ത​മാ​യി. കോ​ണ്‍​ഗ്ര​സാ​യി​രു​ന്നു ഇ​തു​വ​രെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ ക്ഷ​ണി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ബി​ജെ​പി അ​സാ​ധാ​ര​ണ നീ​ക്കം ന​ട​ത്തി​യ​ത്.

 ബി​ജെ​പി സ​ർ​ക്കാ​രി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ എം​ജി​പി​യു​ടെ മൂ​ന്നാ​മ​ത്തെ എം​എ​ല്‍​എ സു​ദി​ന്‍ ധ​വ​ലി​ക​ര്‍ ക​ത്തി​ല്‍ ഒ​പ്പി​ട്ടി​രു​ന്നി​ല്ല. ധ​വ​ലി​ക​ര്‍ എം​ജി​പി​യി​ല്‍ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് മ​നോ​ഹ​ര്‍ അ​ജ്‌​ഗോ​ന്‍​ക​റും ദീ​പ​ക് പ​വ​സ്‌​ക​റും എം​ജി​പി (ടു) ​എ​ന്ന പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചാ​ണ് മ​റു​ക​ണ്ടം ചാ​ടി​യ​ത്. ധ​വ​ലി​ക​റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ ശേ​ഷം ദീ​പ​ക് പ​വ​സ്‌​ക​റി​ന് മ​ന്ത്രി​പ​ദം ന​ൽ​കി​യേ​ക്കും. 

മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ മ​ര​ണ ശേ​ഷം പ്ര​മോ​ദ് സാ​വ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് സു​ദി​ന്‍ ധ​വ​ലി​ക​ര്‍​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം നേ​ടി​യെ​ടു​ത്ത​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com