ടിക്കറ്റുകളിൽ മോദിയുടെ ചിത്രം: റെയിൽവേക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

മോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണിത്.
ടിക്കറ്റുകളിൽ മോദിയുടെ ചിത്രം: റെയിൽവേക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

ഡ​ൽ​ഹി: റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ളി​ലും എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​ർ​ഡിം​ഗ് പാ​സു​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യ്ക്കും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് നൽകി. മോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണിത്.

മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നി​ട്ടും ടിക്കറ്റുകളിൽ ചി​ത്ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തിയതിനാലാണ് ക‌മ്മീഷൻ ന​ട​പ​ടിയെടുത്തത്. ഇ​ക്കാ​ര്യ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്. 

കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര ദാ​രി​ദ്ര നി​ര്‍​മാ​ര്‍​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ലാ​ണ് മോ​ദി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും തൃ​ണ​മൂ​ൽ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

മാ​ർ​ച്ച് പ​ത്തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തെരഞ്ഞെടുപ്പ് തീയതികൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു​ശേ​ഷം ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്ര​മു​ള്ള ഹോ​ർ​ഡിം​ഗു​ക​ൾ, പോ​സ്റ്റ​ർ എ​ന്നി​വ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സാ​യി​രു​ന്നു ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com