നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാത പിന്തുടരും; രംഗീല ഫെയിം ഊര്‍മ്മിള കോണ്‍ഗ്രസില്‍, മുംബൈ നോര്‍ത്തില്‍ മത്സരിച്ചേക്കും 

ബോളിവുഡിലെ പ്രമുഖ നടി ഊര്‍മ്മിള മണ്ഡോദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാത പിന്തുടരും; രംഗീല ഫെയിം ഊര്‍മ്മിള കോണ്‍ഗ്രസില്‍, മുംബൈ നോര്‍ത്തില്‍ മത്സരിച്ചേക്കും 

മുംബൈ: ബോളിവുഡിലെ പ്രമുഖ നടി ഊര്‍മ്മിള മണ്ഡോദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ നിന്ന് ഊര്‍മ്മിള മത്സരിച്ചേക്കും. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാത പിന്തുടരുമെന്ന് ഊര്‍മ്മിള പ്രതികരിച്ചു. 

രംഗീല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ ആരാധകരുളള നടിയാണ് ഊര്‍മ്മിള. ബിജെപിയുടെ സിറ്റിംഗ് എംപിയായ ഗോപാല്‍ ഷെട്ടിയാകും എതിരാളി.

ഊര്‍മ്മിളയും ഭര്‍ത്താവും കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമായത്.  ബിജെപിക്കും ശിവസേനയ്ക്കും ഏറെ ശക്തിയുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.

2014ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സഞ്ജയ് നിരുപത്തിനെ 4,46,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com