പെരുമാറ്റച്ചട്ടം ലംഘിച്ചു; നീതി ആയോഗ് വൈസ്‌ചെയര്‍മാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം പറയേണ്ടെന്ന് നിര്‍ദ്ദേശം

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി നല്‍കിയ മോഹന വാഗ്ദാനം മാത്രമാണ് ഇതെന്നും സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി പോലും ഇത് യോജിക്കില്ലെന്നുമായിരുന്നു രാജീവ് കുമാറിന്റെ പരാമര്‍ശം.
പെരുമാറ്റച്ചട്ടം ലംഘിച്ചു; നീതി ആയോഗ് വൈസ്‌ചെയര്‍മാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം പറയേണ്ടെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് വൈസ്‌ ചെയര്‍മാന്‍ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ്  കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം വൈസ്‌ ചെയര്‍മാന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. 

ഭരണകൂടത്തിന്റെ ഭാഗമാണ് നിലവില്‍ രാജീവ് കുമാറെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരാളികളെ വിമര്‍ശിക്കുന്നതും ആക്ഷേപിക്കുന്നതും പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി നല്‍കിയ മോഹന വാഗ്ദാനം മാത്രമാണ് ഇതെന്നും സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി പോലും ഇത് യോജിക്കില്ലെന്നുമായിരുന്നു രാജീവ് കുമാറിന്റെ പരാമര്‍ശം. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനമാണിതെന്നും രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന ജനങ്ങള്‍ക്ക് വര്‍ഥം 72,000 രൂപ അടിസ്ഥാന വരുമാനം നല്‍കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com