മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; അഞ്ച് തവണ എംപിയായ അശോക് അര്‍ഗല്‍ പാര്‍ട്ടി വിട്ടു

മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്- അഞ്ച് തവണ എംപിയായ അശോക് അര്‍ഗല്‍ പാര്‍ട്ടി വിട്ടു
മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; അഞ്ച് തവണ എംപിയായ അശോക് അര്‍ഗല്‍ പാര്‍ട്ടി വിട്ടു


ഗ്വാളിയോര്‍: രാജസ്ഥാനില്‍ സീറ്റ് ലഭിക്കാത്തതില്‍ ബിജെപി നേതാക്കളുടെ പ്രതിഷേധം ശക്തം. ബിജെപിയുടെ മുതിര്‍ന്ന നേതാവും അഞ്ച് തവണ എംപിയുമായ അശോക് അര്‍ഗല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മോറെനാ മണ്ഡലത്തിലെ ബിജെപിയുടെ സിറ്റിംഗ് എംപിയായ അനൂപ് മിശ്രയും പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചനകള്‍. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന് സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധിയിലെ ജില്ലാ പ്രസിഡന്റ് കാന്തി ദേവ് സിംഗ് ഇതിനകം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. സിദ്ധി മണ്ഡലത്തില്‍ സിറ്റിംഗ്  എംപിയായ റീഥി പഥകിന് വീണ്ടും സീറ്റ് നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. മുന്‍ എംഎല്‍എ ആര്‍ ഡി പ്രജാപതിയും സീറ്റ് ലഭിക്കാത്തതില്‍ അസംതൃപ്തനാണ്. തികാംഗഡില്‍ കേന്ദ്രമന്ത്രി വീരേന്ദ്ര കതിക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതാണ് അസംതൃപ്തിക്ക് കാരണം.

നാലാംഘട്ടത്തിലാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. സീറ്റ് ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനുള്ള അര്‍ഗാലിന്റെ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്യം ബിജെപിയില്‍ നിന്ന് രാജി. തുടര്‍ന്നുള്ള കാര്യങ്ങള്‍ വൈകാതെയറിയാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com