വീണ്ടും വിമാനം പറത്താന്‍ മോഹിച്ച് അഭിനന്ദന്‍; അവധി ബാക്കിനില്‍ക്കെ സൈന്യത്തില്‍ മടങ്ങിയെത്തി 

നാല് ആഴ്ച്ചത്തെ മെഡിക്കല്‍ അവധി ബാക്കിനില്‍ക്കെയാണ് അഭിനന്ദന്‍ മടങ്ങിയെത്തിയത്
വീണ്ടും വിമാനം പറത്താന്‍ മോഹിച്ച് അഭിനന്ദന്‍; അവധി ബാക്കിനില്‍ക്കെ സൈന്യത്തില്‍ മടങ്ങിയെത്തി 

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ശ്രീനഗറിലെ സൈന്യവിഭാഗത്തിലേക്ക് തിരിച്ചെത്തി. നാല് ആഴ്ച്ചത്തെ മെഡിക്കല്‍ അവധി ബാക്കിനില്‍ക്കെയാണ് അഭിനന്ദന്‍ മടങ്ങിയെത്തിയത്. അവധിക്ക് ചെന്നൈയിലെ വീട്ടിലേക്ക് പോകുന്നതിന് പകരം സൈന്യവിഭാഗത്തിനൊപ്പം ചേരാന്‍ അഭിനന്ദന്‍ തീരുമാനിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു

പാക്കിസ്ഥാന്‍ പിടിയില്‍ നിന്ന് മോചിതനായി മടങ്ങിയെത്തിയ അഭിനന്ദന്‍ രണ്ടാഴ്ച്ച നീണ്ട ഡിബ്രീഫിങ് നടപടികള്‍ക്ക് ശേഷം 12ദിവസത്തോളം അവധിയിലായിരുന്നു. നാല് ആഴ്ചകള്‍ക്ക് ശേഷം അഭനന്ദനെ ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് വിധേയനാക്കും. അതിനു ശേഷമായിരിക്കും വീണ്ടും വിമാനം പറത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നും അധികൃതര്‍ പറഞ്ഞു. കഴിയുന്നതും വേഗം വിമാനം പറത്തണം എന്നാണ് ആഗ്രഹമെന്ന് അഭിനന്ദന്‍ മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

ഫെബ്രുവരി 27-ാം തിയതിയാണ് മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പിടിയിലായതിന് ശേഷം അഭിനന്ദന്‍ പാക്ക് സൈന്യത്തെ നേരിട്ട രീതി രാജ്യമൊട്ടാകെ പ്രശംസിച്ചിരുന്നു. ഈ മാസം ഒന്നാം തിയതിയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. മൂന്ന് ദിവസത്തോളം പാക്ക് കസ്റ്റഡിയിലായിരുന്ന അഭിനന്ദന് വലിയ വരവേല്‍പ്പാണ് രാജ്യം ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com