കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്
കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 

സിആര്‍പിഎഫ്, കരസേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. അതിനിടെ ഹന്ദ് വാരയിലെ യാരൂ മേഖലയിലും സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com