നീരവ് മോ​ദി; നടപടികൾക്കായി സിബിഐ, എൻഫോഴ്സമെന്റ് സംഘം ലണ്ടനിലേക്ക്

അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട് സിബിഐ, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ലണ്ടനിലേക്ക്
നീരവ് മോ​ദി; നടപടികൾക്കായി സിബിഐ, എൻഫോഴ്സമെന്റ് സംഘം ലണ്ടനിലേക്ക്

ന്യൂഡൽഹി: അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട് സിബിഐ, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ലണ്ടനിലേക്ക്. നടപടി ശ്രമങ്ങളിൽ അവിടുത്തെ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് രണ്ട് ഏജൻസികളിലേയും ഓരോ ജോയിന്റ് ഡയറക്ടർമാർ നേതൃത്വം നൽകും. 

വായ്പത്തട്ടിപ്പ് കേസിന്റെ രേഖകളും മോദിക്കും ഭാര്യ അമിക്കുമെതിരെ അവസാനം സമർപ്പിച്ച കുറ്റപത്രവും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ രേഖകൾ സംഘം കൊണ്ടുപോകും. ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് നീരവിനെയും ഭാര്യയെയും വിട്ടുകിട്ടാനുള്ള നടപടികളും വേഗത്തിലാക്കും. 

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമാണ് കേസിലെ മുഖ്യ പ്രതികൾ. ഇന്റർപോൾ റെഡ് കോർണർ നോട്ടിസുള്ള നീരവ് മോദി ലണ്ടനിൽ സുഖവാസം നടത്തുന്നത് ടെലഗ്രാഫ് പത്രത്തിന്റെ ലേഖകൻ കണ്ടെത്തി വാർത്തയാക്കിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. യുകെയിൽ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു. അതിനിടെയാണ് അറസ്റ്റിലായത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഈ മാസം 29 വരെ മോദി റിമാൻഡിലാണ്. ഇയാൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com