ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; സിറ്റിംഗ് എംപി കോണ്‍ഗ്രസില്‍ 

അശോക് കുമാര്‍ ദോറെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  ഇറ്റാവയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അശോക് കുമാര്‍
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; സിറ്റിംഗ് എംപി കോണ്‍ഗ്രസില്‍ 

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റം തുടരുകയാണ്. നിരവധി നേതാക്കളാണ് ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും സമീപ ദിവസങ്ങളില്‍ മാറിയത്. 

ബിജെപി സിറ്റിംഗ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. അശോക് കുമാര്‍ ദോറെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അശോക് കുമാര്‍.

ബിജെപി ഇത്തവണ അശോക് കുമാര്‍ ദോറെയ്ക്ക് സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അശോക് കുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

പാര്‍ട്ടിയില്‍ ചേര്‍ന്ന അശോക് കുമാര്‍ ദോറെയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹാരാര്‍പ്പണം നടത്തി വരവേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com