ഒരു മണ്ഡലത്തിൽ രണ്ടുപാർട്ടികളുടെ സ്ഥാനാർത്ഥിയായി തനുശ്രീ, അബദ്ധം; തടിതപ്പി കോൺ​ഗ്രസ്

മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ അതേ മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കി അബദ്ധം പിണഞ്ഞ് കോൺ​ഗ്രസ്
ഒരു മണ്ഡലത്തിൽ രണ്ടുപാർട്ടികളുടെ സ്ഥാനാർത്ഥിയായി തനുശ്രീ, അബദ്ധം; തടിതപ്പി കോൺ​ഗ്രസ്

ലക്നൗ‌:  മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ അതേ മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കി അബദ്ധം പിണഞ്ഞ് കോൺ​ഗ്രസ്. അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ മാറ്റി തടിതപ്പി.

ഉത്തർപ്രദേശിലെ മഹാരാജ്​ഗഞ്ച് മണ്ഡലത്തിലാണ് കോൺ​ഗ്രസിന് അമളി പറ്റിയത്.  സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നോ​ട് പി​ണ​ങ്ങി പ്ര​ഗ​തീ​ശ​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച അ​മ്മാ​വ​ൻ ശി​വ​പാ​ൽ യാ​ദ​വി​ന്‍റെ സ്ഥാനാർത്ഥി​യെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ഹാ​രാ​ജ്ഗ​ഞ്ചി​ൽ സ്വ​ന്തം സ്ഥാനാർത്ഥി​യാ​ക്കി​യ​ത്.  ഒ​രാ​ഴ്ച മു​മ്പാണ് ശിവപാൽ യാദവ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മ​ധു​മി​ത ശു​ക്ല കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മ​ന്ത്രി അ​മ​ർ​മ​ണി ത്രി​പ​തി​യു​ടെ മ​ക​ൾ ത​നു​ശ്രീ ത്രി​പ​തി​യെ (27) ആ​ണ് ശി​വ​പാ​ൽ മ​ഹാ​രാ​ജ്ഗ​ഞ്ചി​ൽ സ്ഥാനാർത്ഥി​യാ​ക്കി​യ​ത്. എന്നാൽ കഴിഞ്ഞദിവസം കോൺ​ഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ കൈപ്പത്തി ചിഹ്നത്തിൽ തനുശ്രീ ഇടംപിടിച്ചതോടെയാണ് ചർച്ചയായത്. 

സംഭവം വിവാദമായതോടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺ​ഗ്രസ് തടിതപ്പുകയായിരുന്നു. ത​നു​ശ്രീ​യെ മാ​റ്റി പ​ക​രം ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക സു​പ്രി​യ ശ്രി​നാ​ടെ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി. സു​പ്രി​യ ഇ​തി​ന​കം ജോ​ലി രാ​ജി​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​ന് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com