കാര്‍ഷിക കടങ്ങള്‍ ഒറ്റയടിക്ക് എഴുതിത്തള്ളും; 9,000 രൂപ പെന്‍ഷന്‍, സിപിഐ പ്രകടന പത്രിക പുറത്തിറക്കി

പ്രതിമാസം 9,000രൂപ പെന്‍ഷന്‍ നല്‍കുമെന്ന് സിപിഐയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക
കാര്‍ഷിക കടങ്ങള്‍ ഒറ്റയടിക്ക് എഴുതിത്തള്ളും; 9,000 രൂപ പെന്‍ഷന്‍, സിപിഐ പ്രകടന പത്രിക പുറത്തിറക്കി


ന്യൂഡല്‍ഹി: പ്രതിമാസം 9,000രൂപ പെന്‍ഷന്‍ നല്‍കുമെന്ന് സിപിഐയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. എല്ലാ കര്‍ഷക കടങ്ങളും ഒറ്റത്തവണയായി എഴുതിത്തള്ളുമെന്നും ഡല്‍ഹിക്കും പുതുച്ചേരിക്കും സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും പ്രകടന പത്രികിയില്‍ പറയുന്നു. 
കാര്‍ഷിക മേഖലയ്ക്ക് വേണ്ടി ഒരു പ്രത്യേക ബജറ്റും നിയമവും കൊണ്ടുവരുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച്  ഒരുവര്‍ഷം 200 ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

സിപിഎമ്മും കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പതിനഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. മിനിമം വേതനം പ്രതിമാസം 18,000രൂപ ഉറപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും രണ്ടുരൂപ നിരക്കില്‍ മാസം പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി നല്‍കും. മുത്തലാഖ് ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ അമ്പത് ശതമാനത്തില്‍ കുറയാതെ വില നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കും. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കും. പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്ക് സ്വകാര്യ കമ്പനികളില്‍ സംവരണം ഉറപ്പാക്കും.

പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് ജിഡിപിയുടെ ആറ് ശതമാനം ചെലവഴിക്കും. വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയ വത്കരണം അവസാനിപ്പിച്ച് ജനാധിപത്യം ഉറപ്പുവരുത്തും. സ്‌കൂളുകളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com