ചരിത്രമെഴുതി എഎപി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി
ചരിത്രമെഴുതി എഎപി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി


ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. കിനാര്‍ അഖാഡ മഹാമണ്ടലേശ്വര്‍ അംഗം ഭവാനി നാഥ് വാല്‍മീകിയാണ് ലോക്‌സഭയിലെ ആദ്യ ട്രാന്‍ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായുകന്നത് എന്ന് എഎപി നതാവ് സഞ്ജയ് സിങ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഒരു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. നേരത്തെ സിപിഎം നേതൃത്വത്തിലുള്ള ബഹുജന്‍ ലഫ്റ്റ് ഫ്രണ്ട് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. 

പാര്‍ലമെന്റിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗമായി വാല്‍മീകി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ബില്ലിലൂടെ ബിജെപി ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എഎപി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. അതിന്റെ തെളിവാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമൂഹ്യ പ്രവര്‍ത്തകയായ വാല്‍മീകി ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗം കൂടിയാണ്. അലിഗഞ്ചില്‍ നിന്ന് അജേഷ് സോന്‍കറിനെയും അഞ്ചു സൈനിയെ സംഫാലില്‍ നിന്നും അശുതോഷ് ഭ്രചാരിയെ കാന്‍പൂരില്‍ നിന്നും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com