പണം തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത പദ്ധതി പറഞ്ഞുതരാമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന് സ്വദേശിയായ നവീന്‍ യാദവ്
മോദിയെ കൊലപ്പെടുത്താന്‍ ഉപാധി നല്‍കാമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
'പണം നല്കിയാല് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത ഉപാധികള്‍ പറഞ്ഞുതരാം' എന്നായിരുന്നു ഫെയ്സ്ബുക്കില്‍ കുറിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ജയ്പൂരില്‍ താമസിക്കുന്നയാളാണ് നവീന്‍ യാദവ്.
നേരത്തെയും നിരവധി രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സമാനമായ പോസ്റ്റുകള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദിക്കുന്നുവെന്നും തന്റെ ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. റിട്ടയേര്‍ഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മകനായ നവീന്‍ ബിരുദധാരിയാണ്. ഇയാള്‍ ഒരു പുസ്തകശാലയിലാണ് ജോലി ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ