ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുരയില്‍; ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികളായി 

ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു
ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുരയില്‍; ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികളായി 

പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. ആര്‍ജെഡി 19 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പി അഞ്ച് സീറ്റിലും മത്സരിക്കും. 

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ സീറ്റുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എല്‍ജെഡിനേതാവ് ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തില്‍ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഇടത് പാര്‍ട്ടികളുമായി തര്‍ക്കമുണ്ടായിരുന്ന ബഗുസരായില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സന്‍ മത്സരിക്കും. ഇവരുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ആര്‍ജെഡി പ്രഖ്യാച്ചിട്ടില്ല.

അഞ്ച് സീറ്റുകള്‍ ഉള്ള ആര്‍എല്‍എസ്പി ഒരു സ്ഥാനാര്‍ഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. ഒമ്പത് സീറ്റുള്ള കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയായിരിക്കും പട്‌നാസാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പക്ഷേ അദ്ദേഹത്തിന്റെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുന്ന് സീറ്റുള്ള ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് ജിതിന്‍ റാം മാഞ്ജി ഗായ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. നിഷാദ സമൂദായ പാര്‍ട്ടിയായ വികാശ്ശില്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന്, ഇടത് പാര്‍ട്ടിയായ സിപിഐ എംഎല്‍ ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന മറ്റ് സീറ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com