പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ ജമ്മു കശ്മീരും ഇന്ത്യയുമായുള്ള ബന്ധം അന്ന് അവസാനിക്കും ; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെങ്കില്‍ ജമ്മു കശ്മീരുമായുള്ള ബന്ധത്തെ ഇന്ത്യ പുനര്‍ നിര്‍ണയിക്കേണ്ടി വരും അത് പുതിയ സാഹചര്യങ്ങള്‍ക്ക് വഴി തെളിക്കും. മുസ്ലിം ഭൂരിപക്ഷ മേഖലയായ സംസ്ഥാനം 
പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ ജമ്മു കശ്മീരും ഇന്ത്യയുമായുള്ള ബന്ധം അന്ന് അവസാനിക്കും ; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ശ്രീനഗര്‍:  ജമ്മു കശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രത്യാഘാതം വലിയതായിരിക്കുമെന്ന് പിഡിപി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ്.  പ്രത്യേക പദവി എടുത്ത് കളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ രാജ്യവുമായുള്ള ബന്ധം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി. 

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെങ്കില്‍ ജമ്മു കശ്മീരുമായുള്ള ബന്ധത്തെ ഇന്ത്യ പുനര്‍ നിര്‍ണയിക്കേണ്ടി വരും അത് പുതിയ സാഹചര്യങ്ങള്‍ക്ക് വഴി തെളിക്കും. മുസ്ലിം ഭൂരിപക്ഷ മേഖലയായ സംസ്ഥാനം ഇന്ത്യയ്‌ക്കൊപ്പം തുടരുമെന്ന് പ്രതീക്ഷിക്കരുതെന്നും അവര്‍ തുറന്നടിച്ചു. 

കശ്മീരിന് പ്രത്യേക പദവിയും കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കുന്ന 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കണമെന്ന് ശക്തമായി വാദം ഉയരുന്നതിനിടയിലാണ് പിഡിപി നേതാവ് കൂടിയായ മെഹബൂബ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com