പ്രിയങ്ക മോദിക്കെതിരെ ?; വാരാണസിയില്‍ മല്‍സരിക്കുന്നത് സജീവ പരിഗണനയില്‍

പ്രിയങ്കയെ അണിനിരത്തിയാല്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമായി വാരാണസിയിലേത് മാറും
പ്രിയങ്ക മോദിക്കെതിരെ ?; വാരാണസിയില്‍ മല്‍സരിക്കുന്നത് സജീവ പരിഗണനയില്‍

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ?. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്കയെ മല്‍സരിപ്പിക്കുന്നത് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക മല്‍സരിക്കുന്നത് മോദിക്കും ബിജെപിക്കും കടുത്ത സമ്മര്‍ദം നല്‍കുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു. 

പ്രിയങ്കയെ അണിനിരത്തിയാല്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമായി വാരാണസിയിലേത് മാറും. അതിനിടെ രാഹുല്‍ അമേഠിക്ക് പുറമെ മല്‍സരിക്കുന്നത് സംബന്ധിച്ച ആരോപണങ്ങളെയും ചെറുക്കാനാകും. രാഹുല്‍ സുരക്ഷിത മണ്ഡലം തേടി പോയെന്ന ആക്ഷേപം മറികടക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

എന്തുകൊണ്ട് വാരാണസിയില്‍ മല്‍സരിച്ചുകൂടാ എന്ന ചോദ്യത്തോടെയാണ്, വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി സജീവമായി പ്രചാരണ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കയെ യുപി കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com