പൗരത്വ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഗര്‍ഭിണിക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവന്നത് മണിക്കൂറുകള്‍; ഒടുവില്‍ സേവാ കേന്ദ്രത്തിന് മുന്നില്‍ പ്രസവം 

പൗരത്വ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കാനായി ക്യൂവില്‍ നില്‍ക്കവെയായിരുന്നു പ്രസവം
പൗരത്വ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഗര്‍ഭിണിക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവന്നത് മണിക്കൂറുകള്‍; ഒടുവില്‍ സേവാ കേന്ദ്രത്തിന് മുന്നില്‍ പ്രസവം 

ഗുവാഹത്തി: അസമില്‍ പൗരത്വ രജിസ്റ്റര്‍ സേവാ കേന്ദ്രത്തിന് മുന്നിലെ ക്യൂവില്‍ നിന്ന സ്ത്രീ കുഞ്ഞിനെ പ്രസവിച്ചു. പൗരത്വ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കാനായി ക്യൂവില്‍ നില്‍ക്കവെയായിരുന്നു പ്രസവം. ഗുവാഹത്തിയില്‍ നിന്ന് 250കിലോമീറ്റര്‍ മാറിയുള്ള സൗത്ത് സല്‍മാര ജില്ലയിലാണ് സംഭവമുണ്ടായത്. 

അസം പൗരത്വ പട്ടികയില്‍ പേരില്ലെന്ന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് സവാ കേന്ദ്രത്തിലെത്തിയ യുവതിക്ക് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. ദീര്‍ഘനേരം ക്യൂവില്‍ നിന്ന യുവതിക്ക് ഇടയ്ക്കുവച്ച് പ്രസവവേദന തുടങ്ങി. ക്യൂവിലുണ്ടായിരുന്ന മറ്റ് സ്ത്രീകളാണ് ഈ സമയം യുവതിയുടെ സഹായത്തിനെത്തിയത്. 

കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് പ്രസിദ്ധീകരിച്ച അസം പൗരത്വ പട്ടികയില്‍ നിന്ന് 40ലക്ഷത്തിലധികം ആളുകളാണ് പുറത്താക്കപ്പെട്ടത്. ഇതില്‍ 36ലക്ഷത്തോളം പേര്‍ വീണ്ടും പേര് ചേര്‍ക്കാനായി അപേക്ഷിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ 31നകം പൗരത്വ പട്ടികയുടെ അവസാന രൂപരേഖ തയ്യാറാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സംസ്ഥാനത്തേക്ക് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെ കണ്ടെത്താനാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com