ബിജെപിയില്ലെങ്കില്‍ ഞാന്‍ വെറും 'വട്ടപ്പൂജ്യം'; പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു, വികാര നിര്‍ഭരനായി അമിത് ഷാ

അഡ്വാനിയെയും വാജ്‌പേയിയെും പോലുള്ള വലിയ മനുഷ്യര്‍ മത്സരിച്ച മണ്ഡലമാണെന്നും അവിടെ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ
ബിജെപിയില്ലെങ്കില്‍ ഞാന്‍ വെറും 'വട്ടപ്പൂജ്യം'; പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു, വികാര നിര്‍ഭരനായി അമിത് ഷാ

ഗാന്ധിനഗര്‍: ബിജെപിയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയാല്‍ അമിത് ഷാ വെറും വട്ടപ്പൂജ്യമാണ്. കഴിഞ്ഞ എല്ലാ കാലങ്ങള്‍ക്കും ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ നിന്ന് ഇത്തവണ മത്സരിക്കുന്നത് അമിത് ഷാ ആണ്. ഇതാദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത് ഷാ ജനവിധി തേടുന്നത്. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി നടത്തിയ റാലിയില്‍ ആയിരുന്നു വികാരനിര്‍ഭരനായി അമിത് ഷായുടെ പ്രസംഗം. അഡ്വാനിയെയും വാജ്‌പേയിയെും പോലുള്ള വലിയ മനുഷ്യര്‍ മത്സരിച്ച മണ്ഡലമാണെന്നും അവിടെ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എല്‍ കെ അഡ്വാനി എത്തിയിരുന്നില്ല.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നില്‍ ആദരമര്‍പ്പിച്ച ശേഷമായിരുന്നു അമിത് ഷായുടെ റോഡ് ഷോ. കേന്ദ്രന്ത്രി നിതിന്‍ ഗഡ്കരി, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഷായ്‌ക്കൊപ്പം എത്തിയിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷയാണ് അമിത് ഷായെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com