നിഷാദ് പാര്‍ട്ടി വിശാല സഖ്യം ഉപേക്ഷിച്ചു ; ഞെട്ടല്‍ മാറാതെ സമാജ് വാദി പാര്‍ട്ടി, റാം ഭൂവല്‍ സ്ഥാനാര്‍ത്ഥിയാകും

യോഗി ആദിത്യനാഥുമായി ഉണ്ടാക്കിയ രഹസ്യ ധാരണകളെ തുടര്‍ന്നാണ് വിശാലസഖ്യം ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് വ്യക്തമാക്കി.
നിഷാദ് പാര്‍ട്ടി വിശാല സഖ്യം ഉപേക്ഷിച്ചു ; ഞെട്ടല്‍ മാറാതെ സമാജ് വാദി പാര്‍ട്ടി, റാം ഭൂവല്‍ സ്ഥാനാര്‍ത്ഥിയാകും


ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വിശാല സഖ്യത്തിന് തിരിച്ചടി നല്‍കി നിഷാദ് പാര്‍ട്ടി സഖ്യം വിട്ടു. യോഗി ആദിത്യനാഥുമായി ഉണ്ടാക്കിയ രഹസ്യ ധാരണകളെ തുടര്‍ന്നാണ് വിശാലസഖ്യം ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലേക്ക് നിഷാദ് പാര്‍ട്ടി എത്തിയത്.

അപ്രതീക്ഷമായി കിട്ടിയ തിരിച്ചടിയെ തുടര്‍ന്ന് റാം ഭൂവല്‍ നിഷാദിനെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യോഗിയുടെ ശക്തികേന്ദ്രമായ ഘൊരഖ്പൂര്‍ പിടിക്കുക അഭിമാനപ്പോരാട്ടം ആയതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ പരിചിതനായ റാം ഭൂവലിനെ മത്സരരംഗത്തിറക്കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചത്. 2007 ലെ മായാവതി സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന റാം ഭൂവല്‍ രണ്ട് തവണ എംഎല്‍എ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

അഖിലേഷ് യാദവിനൊപ്പം തന്നെ യോഗിക്കും അഭിമാനപ്പോരാട്ടം കൂടിയാണ് ഘൊരഖ്പൂരിലേത്. എന്ത് വില കൊടുത്തും വിജയിക്കുക എന്നതാവും രണ്ട് പക്ഷത്തിന്റെയും ലക്ഷ്യം. റാം ഭൂവലിന്റെ വിജയം വിശാല സഖ്യത്തിന്റെ കൂടി വിജയമായി വിലയിരുത്തപ്പെട്ടേക്കാമെന്നതിനാല്‍ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് അഖിലേഷ് യാദവും സംഘവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com