രാഹുലിനും സോണിയക്കുമെതിരായ ആദായ നികുതി കേസ്; അവസാന വാദം ഏപ്രിൽ 23ന്

ആദായ നികുതി നാഷണൽ ഹെറൾഡുമായി ബന്ധപ്പെട്ട് പുനർനിർണയിക്കാനുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് വാദം കേൾക്കുക
രാഹുലിനും സോണിയക്കുമെതിരായ ആദായ നികുതി കേസ്; അവസാന വാദം ഏപ്രിൽ 23ന്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർക്കെതിരെയുള്ള നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട ആദായ നികുതി കേസിൽ ഏപ്രിൽ 23ന് അവസാന വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 201-12 ലെ അവരുടെ ആദായ നികുതി നാഷണൽ ഹെറൾഡുമായി ബന്ധപ്പെട്ട് പുനർനിർണയിക്കാനുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് വാദം കേൾക്കുക.

രാഹുലിനും സോണിയയ്ക്കും വേണ്ടി ഇന്നലെ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കേസ് അവധിക്കു വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതിയിൽ ദീർഘമായ വാദം നടന്നതു ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ ഇതിനെ എതിർത്തു. എന്നാൽ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവർ കേസ് 23ന് അന്തിമ തീരുമാനത്തിനു വയ്ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com