ചൗക്കിദാര്‍ ഒരു മനോഭാവവും വികാരവും; രാജ്യത്തിന്റെ സമ്പത്തില്‍ കൈയിട്ടുവാരാന്‍ ആരെയും അനുവദിക്കില്ല: മോദി 

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കാവലാള്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റാനാണ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ചൗക്കിദാര്‍ ഒരു മനോഭാവവും വികാരവും; രാജ്യത്തിന്റെ സമ്പത്തില്‍ കൈയിട്ടുവാരാന്‍ ആരെയും അനുവദിക്കില്ല: മോദി 

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കാവലാള്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റാനാണ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ ഒരു സമ്പ്രദായമല്ല. ഒരു പ്രത്യേക ചട്ടക്കൂടില്‍ ഇതിനെ നിര്‍ത്താനും സാധിക്കില്ല. ചൗക്കിദാര്‍ ഒരു ഉദാത്ത മനോഭാവമാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിയുടെ ചൗക്കിദാര്‍ പ്രചാരണപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ജനങ്ങള്‍ സര്‍ക്കാരിന് നികുതി കൊടുക്കുന്നു. ദരിദ്രജനവിഭാഗങ്ങളാണ് ഈ പണത്തിന്റെ അവകാശികള്‍. ഇതില്‍ നിന്ന് പണം കൈയിട്ടുവാരാന്‍ താന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ അല്‍പ്പബുദ്ധികളായ ചിലര്‍ക്ക് ഇതിലുപരി ചിന്തിക്കാന്‍ കഴിയുന്നില്ലെന്ന് മോദി പറഞ്ഞു.

ചൗക്കിദാര്‍ ഒരു സമ്പ്രദായമല്ല. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ചട്ടക്കൂടില്‍ ഇതിനെ ഒതുക്കിനിര്‍ത്താനും സാധിക്കില്ല. ഇത് ഒരു മനോഭാവമാണ്. ഒരു വികാരമാണെന്നും മോദി പറഞ്ഞു. 

താന്‍ സൈന്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ കഴിവിലും നേട്ടത്തിലും താാന്‍ വിശ്വാസമര്‍പ്പിക്കുന്നതായും മോദി പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി ഭീകരവാദത്തിന്റെ ദുരിതഫലം രാജ്യം അനുഭവിച്ചുവരികയാണ്. ആരാണ് ഇതിന്റെ ഉത്തരവാദികളെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com