ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; എഎപിയുമായി സഖ്യമില്ലെന്ന് രാഹുലിന്റെ തീരുമാനം

എഎപിയുമായുള്ള കൂട്ടുകെട്ട് ഭാവിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധിക്കും സോണിയ ഗാന്ധിക്കും 
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; എഎപിയുമായി സഖ്യമില്ലെന്ന് രാഹുലിന്റെ തീരുമാനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അതി ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് സഖ്യത്തിനുള്ള നീക്കം രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചത്.

അരവിന്ദ് കെജ്രിവാളുമായി സഖ്യമുണ്ടാക്കുന്നില്ലെന്ന വിവരം പിസി ചാക്കോ, കെ സി വേണുഗോപാല്‍ എന്നിവര്‍ വഴി ഷീലാ ദിക്ഷിതിനെ അറിയിച്ചു.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

ഷീലാ ദിക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ തറ പറ്റിച്ചു കൊണ്ടായിരുന്നു എഎപി ഡല്‍ഹിയില്‍ വന്‍ വിജയം നേടിയത്. അതുകൊണ്ട് തന്നെ എഎപിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെതിരെ പരസ്യമായി ഷീലാ ദിക്ഷിത് രംഗത്തെത്തുകയും ചെയ്തിരുന്നു. 

എഎപിയുമായുള്ള കൂട്ടുകെട്ട് ഭാവിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധിക്കും സോണിയ ഗാന്ധിക്കും അവര്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പിണക്കി സഖ്യമുണ്ടാക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷനെത്തിച്ചേര്‍ന്നത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ ഉന്നതര്‍ വെളിപ്പെടുത്തുന്നത്. ശരദ് പവാറാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. മെയ് 12 നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com