നിങ്ങളോട് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാം, മറുപടി പറയുമോ?; മോദിയോട് സംവാദത്തിന് വെല്ലുവിളിച്ച് മമത 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
നിങ്ങളോട് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാം, മറുപടി പറയുമോ?; മോദിയോട് സംവാദത്തിന് വെല്ലുവിളിച്ച് മമത 

വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശാഖപട്ടണത്ത് ടിഡിപി നേതാാവ് ചന്ദ്രബാബു നായിഡുവിന്റെ പൊതുറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

'മോദിജി, നിങ്ങള്‍ ഇതുവരെ ഒരു പത്രസമ്മേളനം പോലും വിളിച്ചിട്ടില്ല. പകരം ഒരു സംവാദത്തിന് എന്തുകൊണ്ട് നിങ്ങള്‍ക്ക് വന്നുകൂടാ?. ഇന്ത്യക്ക് പുറത്തുചെയ്യാമെങ്കില്‍, ഇവിടെ ആയിക്കൂടെ.'- മമത ചോദിച്ചു.

'നിങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി ഒരാള്‍ വരും. നിങ്ങളുമായി പോരാടാന്‍ ഞാന്‍ തയ്യാറാണ്. രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാം, നിങ്ങള്‍ മറുപടി പറയണം. കൂടാതെ നിങ്ങള്‍ക്കും ചോദ്യങ്ങള്‍ എന്നോട് ഉന്നയിക്കാം. ഞാന്‍ മറുപടി നല്‍കും. ഒരു പേപ്പറും ടെലിപ്രോപ്ടറും ഇല്ലാതെ സംവാദം നടത്താം. ജനങ്ങളുമായുളള നേരിട്ടുളള ആശയവിനിമയം'- മമത പറഞ്ഞു.

'ഇത് പ്രത്യേകതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ക്ക് ആര് വോട്ടു ചെയ്യുമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ മോദിയെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പകരം ജനങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഞങ്ങള്‍ ജയിച്ചതിന് ശേഷം നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഞങ്ങള്‍ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകും'- മമത പറഞ്ഞു. 

മമത ബാനര്‍ജിക്ക് പുറമേ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ക്രെജിവാളും പൊതുറാലിയില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com