എഎപി സഖ്യമില്ലാത്തത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തിരിച്ചടി; ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും ജയം ഉറപ്പില്ലെന്ന് അജയ് മാക്കന്‍ 

ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാത്തത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
എഎപി സഖ്യമില്ലാത്തത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തിരിച്ചടി; ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും ജയം ഉറപ്പില്ലെന്ന് അജയ് മാക്കന്‍ 

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാത്തത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്മാക്കനാണ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചിരുന്നുവെങ്കില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വ്യക്തമാക്കിയത്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് അജയ്മാക്കന്റെ വാക്കുകള്‍.

ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചിരുന്നുവെങ്കില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന്് അജയ്മാക്കന്‍ പറഞ്ഞു. രണ്ടു മുതല്‍ മൂന്നുലക്ഷം വരെ വോട്ടുകളുടെ മാര്‍ജിനില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ്- ആംആദ്മി സഖ്യത്തിന് സാധിക്കുമായിരുന്നു. ഇപ്പോള്‍ ഏഴുസീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. ചെറിയ വോട്ടുകളുടെ മാര്‍ജിനിലായിരിക്കും കോണ്‍ഗ്രസിന്റെ വിജയമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സമയത്ത്, ആരും തന്നെ ബിജെപിയുടെ മൂന്നുതവണ എംപിയായ ജഗ്മോഹനെതിരെ മത്സരിക്കാന്‍ തനിക്ക് അവസരം നല്‍കുമായിരുന്നില്ല. എന്നാല്‍  മത്സരിക്കാന്‍ അവസരം നല്‍കുക മാത്രമല്ല,  2004ല്‍ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തനിക്ക് ജഗ് മോഹനെ തോല്‍പ്പിക്കാനും സാധിച്ചു. 2009ല്‍ വിജയ് ഗോയലിനെ രണ്ടുലക്ഷം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന തൊഴിലില്ലായ്്മ പോലുളള പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹത്തില്‍ പ്രകടമാണ്. വോട്ടര്‍മാര്‍ യുക്തിപൂര്‍വ്വം തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുമെന്ന്് പ്രതീക്ഷിക്കുന്നതായും അജയ് മാക്കന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com