മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st May 2019 02:12 PM  |  

Last Updated: 01st May 2019 02:21 PM  |   A+A-   |  

 

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയിരുന്ന പൊലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. 

സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഐഇഡിയാണെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്. 

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്വാധീന പ്രദേശമാണ് ഗഡ്ചിരോളി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാവോയിസ്റ്റുകളും സിആര്‍പിഎഫും നടത്തിയ ഏറ്റുമുട്ടലില്‍ ഗ്രാമീണര്‍ ഉള്‍പ്പെടെ 37പേര്‍ മരിച്ചിരുന്നു.