അസഭ്യം പറയാന്‍ പഠിപ്പിക്കുന്നു, കുട്ടികളെ പ്രിയങ്കയില്‍ നിന്ന് അകറ്റുക; കുടുംബങ്ങളോട് സ്മൃതി ഇറാനി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ അരികില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്താന്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
അസഭ്യം പറയാന്‍ പഠിപ്പിക്കുന്നു, കുട്ടികളെ പ്രിയങ്കയില്‍ നിന്ന് അകറ്റുക; കുടുംബങ്ങളോട് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ അരികില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്താന്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക വാദ്രയുടെ സാന്നിധ്യത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.

'കുട്ടികളെ അസഭ്യം പറയാന്‍ പ്രിയങ്ക പ്രേരിപ്പിക്കുകയാണ്. പ്രധാനമന്ത്രിയെ ചീത്തപറയാന്‍ കുട്ടികളോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഇതില്‍ നിന്നെല്ലാം കുട്ടികള്‍ എന്താണ് കണ്ടുപഠിക്കുന്നത്?'- സ്മൃതി ഇറാനി ചോദിച്ചു

അതിനാല്‍ സംസ്‌കാരമുളള എല്ലാ കുടുംബങ്ങളും പ്രിയങ്കയില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ പ്രിയങ്ക അപമാനിക്കുകയാണ്. ഗോരഖ്‌നാഥ് മഠാധിപതിയെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com