ഏഴ് എംഎല്‍എമാര്‍ക്ക് പത്തുകോടി; ബിജെപിക്കെതിരെ കെജ്‌രിവാള്‍

ഏഴ് എംഎല്‍എമാരെ പത്തുകോടിയ്ക്ക് വിലയ്‌ക്കെടുത്ത് കുതിരക്കച്ചവടം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവരിന്ദ് കെജ്‌രിവാള്‍
ഏഴ് എംഎല്‍എമാര്‍ക്ക് പത്തുകോടി; ബിജെപിക്കെതിരെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ  ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിലക്ക് വാങ്ങി കുതിരകച്ചവടം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാര്‍ക്ക് പത്തുകോടി രുപയാണ്  ബിജെപി വാഗ്ദാനം ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും മറുപടി പറയണം. പാര്‍ട്ടി എംഎല്‍എമാരെ വിലയ്‌ക്കെടുത്തല്ല രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും കെജ് രിവാള്‍ പറഞ്ഞു.ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തള്ളി ബിജെപി രംഗത്തെത്തി.

ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തിലും ആംആദ്മി വിജയം നേടും. എല്ലാരംഗത്തും മുന്നേറാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്. ജനം വോട്ട് ചെയ്യുക ഡല്‍ഹിയുടെ വികസനത്തിനായിരിക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 40 തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ ആരോപണം. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് മാസം 12നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com