ഫോനി ചുഴലിക്കാറ്റ്:  എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു; അഞ്ച് ജില്ലകളില്‍ കനത്തനാശനഷ്ടത്തിന് സാധ്യത 

ഫോനി ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡീഷയില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് - സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി എട്ടുലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നു
ഫോനി ചുഴലിക്കാറ്റ്:  എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു; അഞ്ച് ജില്ലകളില്‍ കനത്തനാശനഷ്ടത്തിന് സാധ്യത 

ഭുവനേശ്വര്‍:  ഫോനി ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡീഷയില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി എട്ടുലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നു. ഒഡീഷയിലെ അഞ്ച് ജില്ലകളില്‍ കനത്തനാശനഷ്ടങ്ങള്‍ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 

ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ പ്രദേശത്തുള്ളവര്‍ക്ക് ചുഴലിക്കാറ്റ് വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ബ്രഹ്മപൂര്‍ മുതല്‍ പുരി വരെയുള്ള നഗരങ്ങളിലും അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കും. കര ഇടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.

ഒഡീഷ തീരത്ത് ഒന്നരമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കും.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. പത്തുലക്ഷം പേര്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.  879 ഷെല്‍ട്ടറുകള്‍ തുറന്നതായും ഓരോ ഷെല്‍ട്ടറിലും അന്‍പത് വളണ്ടയിര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com