വോട്ടര്‍മാരെ മാത്രമല്ല, തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാമ്പിനെയും കൈയിലെടുത്ത് പ്രിയങ്ക; വീഡിയോ

വോട്ടര്‍മാരെ മാത്രമല്ല, തെരഞ്ഞടുപ്പ് പ്രപാരണത്തിനിടെ പാമ്പിനെയും കൈയിലെടുത്ത് പ്രിയങ്ക - വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ 
വോട്ടര്‍മാരെ മാത്രമല്ല, തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാമ്പിനെയും കൈയിലെടുത്ത് പ്രിയങ്ക; വീഡിയോ

റായ്ബറേലി: തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാമ്പിനെ കൈയിലെടുക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സോണിയ ഗാന്ധി മത്സരിക്കന്ന റായ്ബറേലിയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് പാമ്പാട്ടികളുടെ കൈവശമുള്ള പാമ്പുകളെ പ്രിയങ്ക കൈയിലെടുത്തത്.  ഏറെ നേരം പാമ്പാട്ടികളുമായി സംസാരിച്ച പ്രിയങ്ക പിന്നാലെ പാമ്പുകശെ പെട്ടിയിലെടുത്തുവെക്കാന്‍ സഹായിക്കുന്നതും വിഡിയോയില്‍ കാണാം.

പ്രിയങ്കയുടെ പാമ്പുപിടുത്തം കാണാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ വലിയ ആള്‍ക്കുട്ടവും സന്നിഹിതരായിരുന്നു.കാണാനെത്തിയവരിലേറെയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഏതായാലും പ്രിയങ്കയുടെ വോട്ട് പിടിത്തത്തിനൊപ്പം പാമ്പു പിടിത്തവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com