വോട്ടു ചെയ്യാത്തവരെ ജയിലില്‍ അടയ്ക്കാന്‍ നിയമം വേണമെന്ന് നീതി ആയോഗ് സിഇഒ, പ്രതികരണവുമായി മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍

വോട്ടു ചെയ്യാത്തവരെ ജയിലില്‍ അടയ്ക്കാന്‍ നിയമം വേണമെന്ന് നീതി ആയോഗ് സിഇഒ, പ്രതികരണവുമായി മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍
വോട്ടു ചെയ്യാത്തവരെ ജയിലില്‍ അടയ്ക്കാന്‍ നിയമം വേണമെന്ന് നീതി ആയോഗ് സിഇഒ, പ്രതികരണവുമായി മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍

ന്യൂഡല്‍ഹി: വോട്ടവകാശം വിനിയോഗിക്കാത്തവര്‍ക്കു പിഴയും തടവുശിക്ഷയും നല്‍കുന്ന നിയമം ഇന്ത്യയിലും നടപ്പാക്കണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയ്‌ക്കൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം നിയമമുണ്ടെന്ന് അമിതാഭാ കാന്ത് ട്വിറ്ററില്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പു നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നീതി ആയോഗ് സിഇഒയുടെ ട്വീറ്റ്. അവിടെ വോട്ടിങ് നിര്‍ബന്ധിതമാണ്. വോട്ടു ചെയ്യാത്തവര്‍ക്ക് ഇരുപതു ഡോളര്‍ പിഴ വിധിക്കും. അത് നല്‍കിയില്ലെങ്കില്‍ കേസാവുകയും ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ വോട്ടുചെയ്യുന്ന കാര്യത്തില്‍ സമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയും ഉദാസീനത കാണുമ്പോള്‍ ഈ നിയമം ഇന്ത്യയിലും പരീക്ഷിക്കണമെന്ന് തോന്നും എന്നാണ് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടത്.

നീതി സിഇഒയുടെ അഭിപ്രായത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മഷണര്‍ ഡോ.എസ് വൈ ഖുറേഷി രംഗത്തുവന്നു. വോട്ടവകാശം എന്നതില്‍ വോട്ടു രേഖപ്പെടുത്താതിരിക്കാനുള്ള അവകാശം കൂടിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട വിധിയില്‍ സുപ്രിം കോടതി ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. വോട്ടവകാശം എന്നത് നിയമപരമായി ലഭിക്കുന്ന അവകാശം ആണ്, എന്നാല്‍ അഭിപ്രായപ്രകടനം മൗലികമായ അവകാശമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ദിവസവേതനക്കാര്‍ വോട്ടു ചെയ്തില്ലെന്ന പേരില്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് എസ് വൈ ഖുറേഷി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com