ആം ആദ്മി എംഎല്‍എമാരെ ബിജെപിക്ക് കിട്ടില്ലെന്ന് കെജ് രിവാള്‍; പറഞ്ഞു തീരും മുന്‍പെ പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍

ആം ആദ്മി ബിജെപിക്ക് കിട്ടില്ലെന്ന് കെജ് രിവാള്‍ = പറഞ്ഞു തീരും മുന്‍പെ പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍
ആം ആദ്മി എംഎല്‍എമാരെ ബിജെപിക്ക് കിട്ടില്ലെന്ന് കെജ് രിവാള്‍; പറഞ്ഞു തീരും മുന്‍പെ പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപിക്ക് എളുപ്പമല്ലെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പരാമര്‍ശത്തിന്റെ ചൂടാറും മുന്‍പ് പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍. ഡല്‍ഹി ഗാന്ധി നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ അനില്‍ ബാജ്‌പേയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എയുടെ ബിജെപി പ്രവേശം.

കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഞാന്‍ ആംആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അതിനര്‍ഹതപ്പെട്ട പരിഗണന തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ചില്ലെന്നും ബിജെപി പ്രവേശനത്തിലൂടെ തന്റെ യഥാര്‍ത്ഥ വഴി തെരഞ്ഞടുക്കുകയാണെന്നും പാര്‍ട്ടി വിട്ട ശേഷം അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. പത്തുകോടി നല്‍കി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുവെന്ന് സിസോദിയയും അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ആംആദ്മിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

മെയ് 12 ന് ദില്ലിയിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനില്‍ ബാജ്‌പേയ് ബിജെപിയില്‍ ചേര്‍ന്നത് ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com