ആര്‍ത്തുവീശിയ കാറ്റിനിടെ ജനനം; അവള്‍ക്ക് പേര് ഫോനി

ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍
ആര്‍ത്തുവീശിയ കാറ്റിനിടെ ജനനം; അവള്‍ക്ക് പേര് ഫോനി

ഭുവനേശ്വര്‍: ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയില്‍വെ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വെയില്‍ ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ. 

175 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റുമായാണ് ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ ഒഡീഷ തീരത്തടിച്ചത്. മരങ്ങള്‍ കടപുഴകി, കുടിലുകള്‍ കാറ്റ് പറിച്ചെറിഞ്ഞു. തീരദേശ തീര്‍ഥാടന കേന്ദ്രമായ പുരിയിലെ വലിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. രാവിലെ 8മണിയോടെയാണ് ചുഴലിക്കാറ്റ് പുരിയുടെ തീരത്തടിച്ചത്. ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 12 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്‌നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ്, കര, വ്യോമസേനകള്‍ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ െ്രെകസിസ് മാനേജ്‌മെന്റ് സമിതി അതത് സമയത്തെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഒഡീഷയിലെ 9 ജില്ലകള്‍ക്കു പുറമേ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ 10 ജില്ലകളില്‍കൂടി 'യെലോ അലര്‍ട്' പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com