മുസ്ലീങ്ങള്‍ പാലുതരാത്ത പശുക്കള്‍; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd May 2019 10:36 AM |
Last Updated: 03rd May 2019 10:36 AM | A+A A- |

ഗുവഹാത്തി: പാലുതരാത്ത പശുക്കളാണെന്ന് മുസ്ലീങ്ങളെന്ന് ബിജെപി എംഎല്‍എ. അസമിലെ ബിജെപി എംഎല്‍എ പ്രശാന്ത ഫൂക്കനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. അസമിലെ തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്യാത്തവരാണ്. പാലുതരാത്ത പശുവിന് എന്തിനാണ് തീറ്റ കൊടുക്കുന്നതെന്ന് ഫുക്കന്‍ ചോദിച്ചു.
എംഎല്‍എയുടെ വിവാദപരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹാഫിസ് റഷീദ് അഹമ്മദ് ചൗധരി പറഞ്ഞു. സംസ്ഥാനത്ത് സഹോദരങ്ങളെ പോലെ കഴിയുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവിന്റെ പരാമര്‍ശം നാണക്കേടുണ്ടാക്കുന്നതും അങ്ങേയറ്റം അപലപനീവുമാണെന്ന് ഗുവഹാത്തി ഹൈക്കോടതിയിലെ അഡ്വക്കേറ്റ് നെക്കുബര്‍ സമാന്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ബിജെപി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശവും വിവാദത്തിന് ഇടവെച്ചിരുന്നു.