ഫോനി; ഇന്ത്യയുടെ കരുതല്‍ നടപടികള്‍ക്ക് യുഎന്നിന്റെ കൈയടി

കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ത്യയെടുത്ത കരുതല്‍ നടപടികളില്‍ അഭിനന്ദനവുമായി യുഎന്‍
ഫോനി; ഇന്ത്യയുടെ കരുതല്‍ നടപടികള്‍ക്ക് യുഎന്നിന്റെ കൈയടി

ന്യൂയോര്‍ക്ക്: കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ത്യയെടുത്ത കരുതല്‍ നടപടികളില്‍ അഭിനന്ദനവുമായി യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം. കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൃത്യമായ മുന്‍കരുതല്‍ എടുത്തതിനാല്‍ കൂടുതല്‍ ആളപായം സംഭവിക്കാതെ നിര്‍ത്താന്‍ സാധിച്ചു. കൃത്യമായ ഇടപെടലുകള്‍ ദുരന്തത്തിന്റെ തീവ്രത കുറച്ചതായും യുഎന്‍ അധികൃതര്‍ വ്യക്തമാക്കി. 

യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം കാറ്റിന്റെ ഗതി നിരീക്ഷിച്ചു വരികയാണ്. കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. 

ഒഡിഷ തീരത്ത് കനത്ത നാശം വിതച്ചാണ് ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ദുരന്തത്തില്‍ എട്ട് പേരാണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആഞ്ഞടിച്ച ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായിരുന്നു ഫോനി.  മണിക്കൂറില്‍ 185 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് കെട്ടിടങ്ങളും വീടുകളും വന്‍മരങ്ങളും കടപുഴക്കി. കാറ്റിനൊപ്പം അതിശക്തമായ മഴയും കൂടിയെത്തിയതോടെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേമാരിയില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പത്ത് ലക്ഷത്തിലേറെപ്പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com