മോദി പുറത്തുപോവുക തന്നെ ചെയ്യും: രാഹുല്‍ ഗാന്ധി

ഈ തെരഞ്ഞെടുപ്പോടെ ബിജെപി അധികാരത്തില്‍നിന്നു പുറത്തുപോവുകതന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദി പുറത്തുപോവുക തന്നെ ചെയ്യും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പോടെ ബിജെപി അധികാരത്തില്‍നിന്നു പുറത്തുപോവുകതന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്ത് അതു വ്യക്തമാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബിജെപി തെരഞ്ഞെടുപ്പു തോറ്റുകൊണ്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് മികച്ച പ്രകടനമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കുക. ഇതുവരെയുള്ള വിലയിരുത്തല്‍ അങ്ങനെയാണെന്ന് രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പാടേ തകര്‍ക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. അദ്ദേഹം തൊഴിലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മോദിയുടെ പക്കല്‍ രാജ്യത്തിനായി പദ്ധതികളൊന്നുമില്ല. നരേന്ദ്രമോദിയെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. അതു തൊഴിലനെക്കുറിച്ചും കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായ നിലപാടാണ് അവതരിപ്പിക്കുന്നത്. 

ബിജെപി നമ്മുടെ സൈനിക വിഭാഗങ്ങളെ അപമാനിക്കുകയാണ്. സൈന്യം ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല. പാകിസ്ഥാനില്‍ ആക്രമണം നടത്തിയത് സൈന്യമാണ്, പ്രധാനമന്ത്രിയല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് നേട്ടമായി അവതരിപ്പിക്കുകയാണ് ബിജെപി. മസൂദ് അസര്‍ ഭീകരനാണ്, ശിക്ഷിക്കപ്പെടേണ്ടയാളാണ്. എന്നാല്‍ ആരാണ് അസറിനെ പാകിസ്ഥാനിലേക്ക് അയച്ചതെന്ന് രാഹുല്‍ ചോദിച്ചു. യുപിഎ കാലത്തെ മിന്നലാക്രമണങ്ങള്‍ വിഡിയോ ഗെയിമുകളായിരുന്നു എ്ന്നു പറഞ്ഞ മോദി സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത്. 

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയെ തെറ്റായി ഉദ്ധരിച്ചതില്‍ മാപ്പു പറയുന്നതായും രാഹുല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com