'അഞ്ചുവര്‍ഷത്തിനിടെ ഒന്‍പത് ആക്രമണങ്ങള്‍; രാജ്യത്ത്  ഒരുമുഖ്യമന്ത്രിക്കും ഇങ്ങനെയുണ്ടായിട്ടില്ല'

അഞ്ച് വര്‍ഷത്തിനിടെ തനിക്കെതിരെ നടക്കുന്ന ഒമ്പതാമത്തെ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍
'അഞ്ചുവര്‍ഷത്തിനിടെ ഒന്‍പത് ആക്രമണങ്ങള്‍; രാജ്യത്ത്  ഒരുമുഖ്യമന്ത്രിക്കും ഇങ്ങനെയുണ്ടായിട്ടില്ല'

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ തനിക്കെതിരെ നടക്കുന്ന ഒമ്പതാമത്തെ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. മുഖ്യമന്ത്രിയായതിന് ശേഷം തനിക്കെതിരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യാചരിത്രത്തില്‍ ഒരുമുഖ്യമന്ത്രിക്ക് എതിരെയും ഇത്രയും ആക്രമണങ്ങള്‍ നടന്നിട്ടില്ല. രാജ്യത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല പ്രതിപക്ഷം കൈകാര്യം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം ഡല്‍ഹിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുടെ സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തരവകുപ്പിനാണ് എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

ശനിയാഴ്ചയാണ് അരവിന്ദ് കെജരിവാളിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. പ്രചാരണ വാഹനത്തില്‍ കയറിയ യുവാവ് അരവിന്ദ് കെജ് രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.മോട്ടി നഗര്‍ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെ കെജ്‌രിവാളിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണമാണ് അരവിന്ദ് കെജ്‌രിവാളിനെ നേരിടാനുളള ഒരേ ഒരു വഴിയെന്ന് പ്രതിയോഗികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണിതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com