കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ചുകൊന്നു

ബിജെപിയുടെ അനന്തനാഗ് ജില്ലാ പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്
കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍; ജമ്മു കശ്മീരില്‍ ഭീകരന്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. ബിജെപിയുടെ അനന്തനാഗ് ജില്ലാ പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നവെ വൈകിട്ട് അനന്തനാഗ് ജില്ലയിലെ നൗഗാമിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഗുല്‍ മുഹമ്മദിന്റെ നെഞ്ചിലും വയറ്റിലുമാണ് വെടിയേറ്റത്. 2008 ലും 2014 ലും ദോടു നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com